+

തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

 

ഡൽഹി : തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹമാധ്യമത്തിലാണ് അമിത് ഷായുടെ ആശംസ. തൃശ്ശൂർ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും   പൂരം ആശംസകൾ നേരുന്നുവെന്ന് അമിത് ഷാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.

മഹാനായ ശക്തൻ തമ്പുരാൻ തുടങ്ങി വച്ച ഈ ആഘോഷം വർണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേർകാഴ്ച ആവുകയും, അനാദിയായ നമ്മുടെ സാംസ്കാരിക പൈതൃകത്തിൻറെ  ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

facebook twitter