+

അമിത്ഷാ ഇന്ന് തളിപ്പറമ്പിൽ ; ഒരുക്കുന്നത് ചരിത്രത്തിൽ ഇന്ന് വരെ നഗരം ദർശിക്കാത്ത സുരക്ഷാസന്നാഹം

കേന്ദ്രമന്ത്രിയായ ശേഷം ആദ്യ മായി ഇന്ന് തളിപ്പറമ്പിലെത്തുന്ന ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് ഒരുക്കുന്നത് ചരിത്രത്തിൽ ഇന്ന് വരെ നഗരം ദർശിക്കാത്ത സുരക്ഷാസന്നാഹം

തളിപ്പറമ്പ: കേന്ദ്രമന്ത്രിയായ ശേഷം ആദ്യ മായി ഇന്ന് തളിപ്പറമ്പിലെത്തുന്ന ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് ഒരുക്കുന്നത് ചരിത്രത്തിൽ ഇന്ന് വരെ നഗരം ദർശിക്കാത്ത സുരക്ഷാസന്നാഹം. ദേശീയ സുരക്ഷാഗാർഡിനാണ് സുരക്ഷാചുമതല, രാജ്യത്ത് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മൂന്നുപേരിൽ ഒരാളാണ് അമിത്ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മറ്റ് രണ്ടുപേർ അതിനാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷാസന്നാഹമായിരിക്കും അദേഹത്തിന് വേണ്ടി ഒരുക്കുക.

ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെത്തിയ  അമിത്ഷാ ഇന്ന്  വൈകുന്നേരം അവിടെ നിന്ന് പ്രത്യേകം ചാർട്ട് ചെയ്‌ത വിമാനത്തിൽ മട്ടന്നൂർ വിമാനത്താവളത്തിലെത്തും. അവിടെ ബി. ജെ.പി സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമിത്ഷായ്ക്ക് സ്വീകരണമൊരുക്കും. 20 മിനുട്ട് മാത്രമാണ് സ്വീകരണത്തിന് സമയം അനുവധിച്ചിട്ടുള്ളത്. സ്വീകരണത്തിന് ശേഷം 28 വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെയാണ് അദേഹം തളിപ്പറമ്പിലേക്ക് യാത്ര തിരിക്കുക. 28 കാറുകളിൽ ഏത് കാറിലാണ് അമിത്ഷായുണ്ടായിരിക്കുകയെന്ന് പുറത്തുള്ള ആർക്കും മനസിലാകാത്ത രീതിയിലായിരിക്കും യാത്ര.  

അദ്ദേഹവും സംഘവും നണിയൂർ പാലത്തിന് സമീപം എത്തുന്നതോടെ തളിപ്പറമ്പ് നഗരത്തിലെ ഗതാഗതം  പൂർണമായും നിയന്ത്രിക്കും ഏതൊക്കെ വാഹനങ്ങളെ കടത്തിവിടുമെന്ന് വ്യക്തമായിട്ടില്ല. അമിത്ഷാ എത്തുന്നതിന് 10 മിനിട്ടുമുമ്പ് ക്ഷേത്രത്തിലെ മുഴുവനാളുകളെയും ഒഴിപ്പിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ടവരൊഴികെ മറ്റ് ആർക്കും പ്രവേശന മുണ്ടാകില്ല. അതേസമയം 23 ബി.ജെ.പി നേതാക്കൾക്ക് കൊട്ടുംപുറത്തിന് സമീപം വരെ പ്രവേശനം നൽകും. 

Amit-Shah-visited-Rajarajeswara-temple-in-Taliparamba,-Kannur-2017.jpg
2017 ഒക്ടോബർ മൂന്നിന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അമിത്ഷാ (ഫയൽ ചിത്രം)

ക്ഷേത്രം ഭരണസമിതി പ്രസിഡണ്ടിന്റെ മുറിയിലെത്തി വസ്ത്രം മാറ്റിയ ശേഷം ഈ 21 നേതാക്കൾക്കും അദേഹം ഹസ്‌തദാനം നൽകും. അതിനുശേഷം 18 പേരെ അവിടെ നിന്ന് ഒഴിവാക്കും. ബി.ജെ.പി നേതാക്കളായ പി.കെ.കൃ ഷ്ണദാസ്, കെ. രഞ്ജിത്ത്, കെ.കെ.വിനോദ് കുമാർ, അജയകുമാർ, എ.പി.ഗംഗാധരൻ എന്നീ അഞ്ചുപേർക്ക് അമിത്ഷായിക്കൊപ്പം ക്ഷേത്രത്തിനകത്ത് പ്രവേശിക്കാം. തിരുവനന്തപുരത്ത് നിന്ന് അമിത്ഷായ്കെ‌ാപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉണ്ടാകും. അദേഹത്തിനും ക്ഷേത്രത്തിന കത്ത് പ്രവേശനമുണ്ടാകും. സ്വകാര്യ സന്ദർശനമായതിനാൽ മാധ്യമപ്രവർത്തകർക്കടക്കം ക്ഷേത്രത്തിൽ പ്രവേശനമുണ്ടാകില്ല.

ദേശീയ സുരക്ഷാ ഗാർഡിന് പുറമെ സംസ്ഥാന പോലീസിൻ്റെ സമാനതകളില്ലാത്ത സുരക്ഷയും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വേണ്ടിയൊരുക്കും. എ. ഡി.ജി.പി. ഐ.ജി., ജില്ലാ പോലീസ് മേധാവി, ജില്ലയിലെ ഡിവൈ.എസ്.പിമാർ, സി.ഐമാർ എസ്.ഐമാർ തുടങ്ങിയവർ സൂരക്ഷാസംഘത്തിലുണ്ടാകും: കണ്ണൂർ, കാസർക്കോട്, വയനാട്,  കോഴിക്കോട് ജില്ലകളിലെ മുഴുവൻ പോലീസും സുരക്ഷാ ചുമതലക്കുണ്ടാകും. ദേശീയ സുരക്ഷ ഉദ്യോഗസ്ഥർ കഴിഞ്ഞ കുറെ ദിവസങ്ങളായി തളിപ്പറമ്പിൽ തന്നെയുണ്ട്. ദേവസ്വം പ്രസിഡണ്ട് ടി.പി.വിനോദ്‌കുമാർ ഉൾപ്പെടെയുള്ളവരുമായി അവർ ചർച്ച നടത്തിയിരുന്നു.

കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പ് രണ്ട് തവണ അമിത്ഷാ രാജരാജേശ്വര ക്ഷേത്രദർശനം നടത്തിയിരുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരുന്നപ്പോഴും ദേശീയ പ്രസിഡണ്ടായിരുന്നപ്പോൾ സി. പി.എം അക്രമത്തിനെതിരെ പിലാത്തറയിൽ നിന്ന് കണ്ണൂരി ലേക്ക് ജാഥ നയിക്കാനെത്തിയപ്പോൾ 2017 ഒക്ടോബർ  മൂന്നിനുമായിരുന്നു ക്ഷേത്രദർശനം നടത്തിയത്. 

Trending :
facebook twitter