അമീബിക് മസ്തിഷ്‌ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ-തദ്ദേശ വകുപ്പുകള്‍

07:13 AM Sep 15, 2025 | Suchithra Sivadas

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ തദ്ദേശ വകുപ്പുകള്‍. വിവിധ ഇടങ്ങളിലെ നീന്തല്‍ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും അടക്കം വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

സംസ്ഥാനത്ത് നിലവില്‍ 26 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും ആണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.