+

തടിയൻ എന്ന് വിളിച്ച് കളിയാക്കി ; സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് വിദ്യാർഥി

തടിയൻ എന്ന് വിളിച്ച് കളിയാക്കി ; സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് വിദ്യാർഥി

ഗാന്ധിനഗർ: തടിയൻ എന്ന് വിളിച്ച് കളിയാക്കുന്നത് നിർത്താനാവശ്യപ്പെട്ടിട്ടും വീണ്ടും തുടർന്നു. പ്രായപൂർത്തിയാവാത്ത വിദ്യാർഥി സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു. ഗുജറാത്തിലെ മെഹ്‌സാനയിലാണ് സഹപാഠിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വിദ്യാർഥിയുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

പല തവണകളായി ശരീര ഭാരത്തിന്റെ പേരിൽ തടിച്ചവൻ എന്ന് വിദ്യാർഥിയെ സുഹൃത്ത് കളിയാക്കി വിളിക്കാറുണ്ടായിരുന്നു. ഇതിൽ വലിയ മാനസിക ബുദ്ധിമുട്ട് നേരിടുന്നതായി വിദ്യാർഥി പരാതി പറഞ്ഞിരുന്നു.

തന്നെ കളിയാക്കുന്നത് നിർത്താൻ പല തവണ ആവശ്യപ്പെട്ടെങ്കിലും വീണ്ടും തടിച്ചവൻ, തടിയൻ എന്ന് വിളിച്ച് അപമാനിക്കുന്നത് തുടർന്നതോടെയാണ് സ്ഥിതി വഷളായത്. തുടർന്നാണ് സഹപാഠിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.

സംഭവം നടക്കുമ്പോൾ കുത്തേറ്റ വിദ്യാർഥി അമ്മാവന്റെ വീട്ടിലായിരുന്നു. അപകടനില തരണം ചെയ്ത കുട്ടി സാധാരണ നിലയിലേക്ക് എത്തിയെന്ന് കുടുംബം അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

facebook twitter