പൂനെ: രാജ്യത്ത് ഈ വർഷം അവസാനത്തോടെ ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാൻ 71% സാധ്യതയുണ്ടെന്ന് അമേരിക്കൻ നാഷണൽ വെതർ സർവീസിന്റെ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.
2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ സാധ്യത 54% ആണെന്നും റിപ്പോർട്ടിൽ പറയുന്നു. എൽ നിനോ-സതേൺ ഓസിലേഷന്റെ (ENSO) തണുപ്പിക്കൽ ഘട്ടമായ ലാ നിന, ഭൂമധ്യരേഖാ പസഫിക്കിലെ സമുദ്രതാപനിലയിൽ മാറ്റങ്ങൾ വരുത്തുകയും ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യും. ഇന്ത്യയിൽ കനത്ത തണുപ്പിന് ലാ നിന കാരണമാകും.