പയ്യന്നൂർ: പയ്യന്നൂരിൽ പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് പെയിൻ്റിങ് തൊഴിലാളിയായ യുവാവ് മരിച്ചു. തൃക്കരിപ്പൂർ കക്കുന്നത്തെ പരേതനായ കെ. കുഞ്ഞി കണ്ണൻ ടി.വി ദേവകി ദമ്പതികളുടെ മകൻ ടി.വി സുകേഷാ (38) ണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11.45 ന് പയ്യന്നൂർ ബി.കെ.എംജങ്ങ്ഷനിൽ മിന ബസാറിന് സമീപമായിരുന്നു അപകടം.
പയ്യന്നൂരിൽ നിന്നും തൃക്കരിപ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സുകേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെ വന്ന പിക്കപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുകേഷിനെ നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. അവിവാഹിതനാണ് സുകേഷ് സഹോദരങ്ങൾ: റീന രതീഷ്. പയ്യന്നൂർ പൊലിസ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.