+

മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം: കണ്ണൂരിന് മികച്ച നേട്ടം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചതിൽ കണ്ണൂർ ജില്ലയ്ക്ക് മികച്ച നേട്ടം. പങ്കെടുത്ത എല്ലാ മത്സര വിഭാഗങ്ങളിലും കണ്ണൂർ ജില്ല മികച്ച പ്രകടനം കാഴ്ച്ച വെച്ചു.

കണ്ണൂർ :ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചതിൽ കണ്ണൂർ ജില്ലയ്ക്ക് മികച്ച നേട്ടം. പങ്കെടുത്ത എല്ലാ മത്സര വിഭാഗങ്ങളിലും കണ്ണൂർ ജില്ല മികച്ച പ്രകടനം കാഴ്ച്ച വെച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ അയ്യപ്പൻകാവ് പച്ചത്തുരുത്ത് സ്വന്തമാക്കി. പ്രത്യേക ജൂറി പുരസ്‌ക്കാരം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്-ശ്രീസ്ഥ പച്ചത്തുരുത്ത്.

കലാലയ വിഭാഗത്തിൽ ഒന്നാം സ്ഥാനം പയ്യന്നൂർ കോളേജ് പച്ചത്തുരുത്ത്. വിദ്യാലയ വിഭാഗത്തിൽ ഒന്നാം സ്ഥാനം തവിടിശ്ശേരി ജി.എച്ച്.എസ്.എസ് പച്ചത്തുരുത്ത് പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത്.മറ്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ സെൻട്രൽ ജയിൽ ട്രീമ്യൂസിയം.
ദേവഹരിതം വിഭാഗത്തിൽ രണ്ടാം സ്ഥാനം: കണ്ണപുരം ഗ്രാമപഞ്ചായത്ത്-പ്രയാങ്കോട്ടം പച്ചത്തുരുത്ത് മൂന്നാം സ്ഥാനം (രണ്ട് പേർക്ക്): കരിവള്ളൂർ പെരളം ഭഗവതി ക്ഷേത്രം പച്ചത്തുരുത്ത്, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്, മുഴക്കുന്ന് മൃദംഗശൈലേശ്വരി പച്ചത്തുരുത്ത്, മുഴക്കുന്ന്
ഗ്രാമപഞ്ചായത്ത്.

മുളന്തുരുത്ത് രണ്ടാം സ്ഥാനം (രണ്ടു പേർക്ക്): ചെറുതാഴം ഗ്രാമപഞ്ചായത്ത്-ചെറുതാഴം മുള പച്ചത്തുരുത്ത്, പായം ഗ്രാമപഞ്ചായത്ത്-കിളിയന്തറ തോണിക്കടവ് പച്ചത്തുരുത്ത്. മൂന്നാം സ്ഥാനം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്-ആരണ്യകം.
കണ്ടൽ തുരുത്തുകൾ ഒന്നാം സ്ഥാനം: ചെറുതാഴം ഗ്രാമപഞ്ചായത്ത്-വയലപ്ര പാർക്ക്.

facebook twitter