+

ചുരുണ്ട മുടി നേടാനൊരു ജെൽ

ചിയ വിത്ത്   വെള്ളം- 1 കപ്പ്   കറ്റാർവാഴ ജെൽ- 2 ടേബിൾസ്
ഒമേഗ 3, ഫാറ്റി ആസിഡ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചിയ വിത്ത്. ഇത് ഹെയർ ഫോളിക്കിളുകളെ പോഷിപ്പിക്കാൻ സഹായിക്കും. തലമുടി മൃദുവാക്കി വരണ്ടുപോകാതിരിക്കാൻ ഒരു ആവരണമായി ചിയ വിത്ത് പ്രവർത്തിക്കും. 
ചേരുവകൾ
    ചിയ വിത്ത്
    വെള്ളം- 1 കപ്പ്
    കറ്റാർവാഴ ജെൽ- 2 ടേബിൾസ്പൂൺ
    വിറ്റാമിൻ ഇ- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
    ഒരു കപ്പ് വെള്ളത്തിൽ ചിയ വിത്ത് കുതിർക്കാൻ വയ്ക്കാം.
    ഏകദേശം 20 മിനിറ്റെങ്കിലും അത് ഇങ്ങനെ സൂക്ഷിക്കാം.
    ശേഷം ചിയ അരിച്ചെടുക്കാം. അത് ഒരു ബൗളിലേയ്ക്കു മാറ്റാം.
    കറ്റാർവായുടെ ജെല്ലും, വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്തിളക്കി യോജിപ്പിക്കാം.
    ഈ മിശ്രിതം കുളിച്ചതിനു ശേഷം ഈർപ്പമില്ലാത്ത മുടിയിൽ പുരട്ടാം.
    രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് ചെയ്യാം അല്ലെങ്കിൽ 40 മിനിറ്റ് ഇത് പുരട്ടി വിശ്രമിക്കാം.
    ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
    ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് ശീലമാക്കാം
facebook twitter