+

വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ; സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്നാണ്

കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യമായിരിക്കുകയാണ്. വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വർഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കിൽ വഖഫ് അസാധുവാകുമെന്ന നിയമം അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്നാണ് അർത്ഥശങ്കക്കിടയില്ലാത്ത വിധം സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമ ഭേദഗതിയിലെ വിചിത്രമായ ഈ നിയമം തന്നെ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. 

facebook twitter