+

കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ കഥകളി മഹോത്സവം മൂന്നാം ദിവസത്തിലേക്ക് ; അരങ്ങിനെ അറിയാം ചൊല്ലിയാട്ടത്തിലൂടെ

വേഷ ഭൂഷാധികൾ ഇല്ലാതെ നടന്മാർ പാട്ടിനും മേളത്തിനുമൊപ്പം കഥകളി അരങ്ങിനെ ചൊല്ലിയാട്ടത്തിലൂടെ അവതരിപ്പിച്ചപ്പോൾ  ആസ്വാദകർക്ക് വേറിട്ട അനുഭവമായി.

മുഴക്കുന്ന് : വേഷ ഭൂഷാധികൾ ഇല്ലാതെ നടന്മാർ പാട്ടിനും മേളത്തിനുമൊപ്പം കഥകളി അരങ്ങിനെ ചൊല്ലിയാട്ടത്തിലൂടെ അവതരിപ്പിച്ചപ്പോൾ  ആസ്വാദകർക്ക് വേറിട്ട അനുഭവമായി. മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന കേന്ദ്ര സാംസ്കാരിക വകുപ്പ് സൗത്ത് സോൺ കഥകളി ഉത്സവത്തിലാണ് ചൊല്ലിയിട്ടത്തിലൂടെ കഥകളി ആസ്വാദനം ഹൃദ്യവും എളുപ്പവുമാക്കിയത്. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ ആശാൻ, കൾച്ചറൽ സെൻ്റർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണൻ എന്നിവർ കഥകളി ആസ്വാദനവഴിയെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി.  

ചൊല്ലിയാട്ടം എബിൻ ബാബു, സായി കാർത്തിക്, സംഗീതം കലാമണ്ഡലം അജേഷ് പ്രഭാകർ, കലാ   ജീവൻ, ചെണ്ട ശ്രീരാഗ്, മദ്ദളം വിഷ്ണു ചൊല്ലിയാട്ട കളരിയിൽ പങ്കെടുത്തു. വൈകിട്ട് വേഷവിധാനത്തോടെ നടന്ന ബകവധം ആട്ടക്കഥയുടെ  ഭാഗങ്ങളാണ് ചൊല്ലിയാടി പരിചയപ്പെടുത്തിയത്.  കലാമണ്ഡലം ഉദയകുമാർ കലാമണ്ഡലം പ്രദീപ് കലാമണ്ഡലം രാജേഷ് കലാമണ്ഡലം മഹേന്ദ്രൻ എന്നീ കലാകാരന്മാർ പങ്കെടുത്തു. കഥകളി ഉത്സവത്തിൽ തിങ്കളാഴ്ച കിർമിരവധം ആദ്യ ഭാഗത്തിൻ്റെ അവതരണം നടക്കും.

facebook twitter