ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ ബസ് കലിങ്കിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ആളുകളിലേക്ക് ഇടിച്ചുകയറി. 42 പേർക്ക് പരിക്കേറ്റു. തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അമിത വേഗതയിലായിരുന്ന ബസിൻറെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു, ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് എ.പി.എസ്.ആർ.ടി.സി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.