+

ശരീരഭാരം നിയന്ത്രിക്കാൻ മുന്തിരി

മുന്തിരിയിലെ ആന്റി ഇൻഫ്ളമേ​റ്ററി സംയുക്തങ്ങൾ ശരീരത്തിലെ ഇൻഫ്ളമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെ സന്ധിവാതം, ആസ്ത്മ തുടങ്ങിയ അവസ്ഥയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു


1.സന്ധിവാതം അക​റ്റുന്നു

മുന്തിരിയിലെ ആന്റി ഇൻഫ്ളമേ​റ്ററി സംയുക്തങ്ങൾ ശരീരത്തിലെ ഇൻഫ്ളമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെ സന്ധിവാതം, ആസ്ത്മ തുടങ്ങിയ അവസ്ഥയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു.

2. ഓർമശക്തി മെച്ചപ്പെടുത്തുന്നു.

ധാരാളം പോഷകങ്ങൾ മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിലേക്കുളള രക്തപ്രവാഹത്തെയും ബൗദ്ധിക പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ അൽഷിമേഴ്സ് പോലുളള അവസ്ഥയിൽ നിന്ന് സംരക്ഷണം തരുന്നു.

3. ദഹനം മെച്ചപ്പെടുത്തുന്നു.

മുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് സഹായിക്കുകയും മലബന്ധം അക​റ്റുകയും ചെയ്യുന്നു. ഇതിലൂടെ ഉദര ആരോഗ്യം മെച്ചപ്പെടുന്നു.

4. കണ്ണിന്റെ ആരോഗ്യം

ലൂട്ടിൻ, സീസാന്തിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ മുന്തിരിയിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുമ്പോൾ തിമിരം പോലുളള അവസ്ഥ ഉണ്ടാകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

മുന്തിരിയിൽ വി​റ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു.ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

6. ശരീരഭാരം നിയന്ത്രിക്കുന്നു

മുന്തിരിയിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

7.ആന്റിഓക്സിഡന്റുകൾ

മുന്തിരിയിൽ ധാരാളമുളള ആന്റിഓക്സിഡന്റുകൾ കോശങ്ങളെ ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്നും സംരക്ഷിക്കുന്നു.ഇത് ഹൃദ്രോഗം,ക്യാൻസർ, പ്രമേഹം എന്നീ അവസ്ഥയിൽ നിന്ന് നമ്മളെ രക്ഷിക്കുന്നു.
 

facebook twitter