കുണ്ടറ: കൊല്ലം കുണ്ടറ നല്ലിലയിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ അതേ ബസിടിച്ച് മരിച്ചു. അഷ്ടമുടി വള്ളക്കടവ് മറ്റശേരി ഷാജു സക്കറിയ (73) ആണ് അപകടത്തിൽ മരിച്ചത്.
നല്ലില ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. അഞ്ചാലും മൂട്ടിൽ നിന്ന് കൊല്ലം-വെളിയം സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നല്ലിലയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഷാജു സക്കറിയ. നല്ലില ജംഗ്ഷനിൽ ഇറങ്ങിയ ശേഷം ബസിന്റെ ഇടതുവശത്ത് കൂടി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഷാജു സക്കറിയയുടെ ശരീരത്തിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി. ഉടൻ തന്നെ ജില്ലാ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.