ദിലീപിനെ നായകനാക്കി ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത് വിജയം നേടിക്കൊണ്ടിരിക്കുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മെയ് 9 ന് റിലീസ് ചെയ്ത ചിത്രത്തിന്റേതായി ദൈർഘ്യം കുറഞ്ഞ രണ്ട് ടീസറുകൾ മാത്രമായിരുന്നു
എന്ന ഇപ്പോൾ റിലീസ് ചെയ്ത ട്രെയിലറിൽ ടീസറുകളിൽ കാണിച്ചിട്ടില്ലാത്ത പ്രിൻസ് ആൻഡ് ഫാമിലി കൈകാര്യം ചെയ്തിരിക്കുന്ന പ്രമേയത്തിന്റെ സ്വഭാവത്തെ കൂടുതൽ വ്യക്തമാക്കി കാണിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഒരു സാധാരണക്കാരന്റെ ജീവിതത്തിലും സ്വകാര്യതയിലും ഏതൊക്കെ രീതിയിൽ കൈകടത്തുന്നുണ്ട് എന്നത് ചിത്രത്തിലെ ഒരു പ്രധാന പ്രതിപാദ്യവിഷയമാണ് എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
മുൻപ് പുറത്തുവന്ന ടീസറുകളിൽ ദിലീപിന്റെ പ്രിൻസ് എന്ന കഥാപാത്രത്തിന്റെ അവിവാഹിത ജീവിതത്തെക്കുറിച്ചായിരുന്നെങ്കിൽ ട്രെയിലറിൽ
പ്രിൻസും നായിക കഥാപാത്രവുമായുള്ള പ്രണയരംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജനഗണമന, ക്വീൻ തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി തിരക്കഥയെഴുതിയ ഷാരിസ് മുഹമ്മദാണ് പ്രിൻസ് ആൻഡ് ഫാമിലിക്ക് വേണ്ടിയും പേന ചലിപ്പിക്കുന്നത്.
സനൽ ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് രണഡീവാണ്. ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് സാഗർ ദാസന്. ചിത്രത്തിന് തിയറ്ററുകളിൽനിന്നും മികച്ച പ്രതികരണമാണ് ഇതിനകം കിട്ടികൊണ്ടിരിക്കുന്നത്