കുഞ്ഞ് കരഞ്ഞതില്‍ ദേഷ്യം ; നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

08:04 AM Apr 10, 2025 | Suchithra Sivadas

നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഗുജറാത്തിലെ മേഘാനിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കരിഷ്മ ബാഗേയില്‍ (22) ആണ് അറസ്റ്റിലായത്.

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയാണ് കരിഷ്മ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ കാണാതായതായി കരിഷ്മ ഭര്‍ത്താവിനോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസിന് പരാതി നല്‍കി.

തിരച്ചിലില്‍ അംബികാ നഗര്‍ പ്രദേശത്തുള്ള വീട്ടിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് കരിഷ്മയാണെന്ന് തെളിയുകയായിരുന്നു. കുട്ടി ഒരുപാട് കരയുന്നതില്‍ കരിഷ്മ അസ്വസ്ഥതയായിരുന്നുവെന്നു കുടുംബം പറയുന്നു.