ഹെന്നയാണ് നര മറയ്ക്കാനായി നമ്മളിൽ ചിലർ ഉപയോഗിക്കുന്നത്. പക്ഷേ അമിതമായാൽ അമൃതവും വിഷമാണെന്ന് പറയുന്നത് പോലെ ഹെന്ന അത്ര നല്ലതല്ല മുടിക്ക് എന്നതാണ് വാസ്തവം.
മുടിയുടെ സ്വാഭാവികമായ രീതിയ്ക്ക് വലിയ മാറ്റങ്ങൾ ഉണ്ടാക്കും ഹെന്നയുടെ ഉപയോഗമെന്നതാണ് വാസ്തവം. മുടി പരുക്കനാവുമെന്നു മാത്രമല്ല തിളക്കവും അമിതമായ ഹെന്നയുടെ ഉപയോഗം മൂലമുണ്ടാകും. ഹെന്നയുടെ ഉപയോഗം മുടിയെ ബലഹീനമാക്കുകയാണ് ചെയ്യുക. മെഹന്തിയുടെ വരണ്ട സ്വഭാവം മുടിയുടെ അറ്റം ദുർബലമാക്കി അത് പൊട്ടിപോകാൻ കാരണമാകും. ചിലർക്ക് ഇത് അലർജി പ്രശ്‌നങ്ങളും രൂക്ഷമാക്കും.
മെഹന്തിയുടെ നിറം മുടിയിൽ അടിഞ്ഞുകൂടുന്നതും പ്രശ്‌നമാണ്. ഇത് മുടിക്ക് അസ്വാഭാവികവും അസമവുമായ നിറം ഉണ്ടാക്കും. മെഹന്തി എളുപ്പത്തിൽ മങ്ങില്ല. ആവർത്തിച്ചുള്ള പുരട്ടൽ ഇരുണ്ടതും ചിലപ്പോൾ പാടുകളുള്ളതുമായ കറകൾക്ക് കാരണമാകും. അമിതമായ ഹെന്ന മെഹന്തി ഉപയോഗം കുറയ്ക്കുകയാണ് ഇത് തടയാനുള്ള മാർഗം. മാസത്തിലൊരിക്കൽ മാത്രം മെഹന്തി ഉപയോഗിക്കുക. രാസവസ്തുക്കളില്ലെന്നും ഉറപ്പുവരുത്തണം.