കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. മേരി(67) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം.
വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തേയ്ക്ക് കടന്ന കാട്ടാന മേരിയെ ആക്രമിക്കുകയായിരുന്നു. വീട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് സ്ഥിരമായി വന്യജീവികള്‍ എത്താറുണ്ട്.