ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് സാക്ഷി പറഞ്ഞ മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു ; വിദ്യാര്‍ത്ഥിയെ പുറത്താക്കി എസ്എഫ് ഐ

07:23 AM Jul 02, 2025 | Suchithra Sivadas

യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പുറത്താക്കി. ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് സാക്ഷി പറഞ്ഞ മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകനെയാണ് പുറത്താക്കിയത്. യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വര്‍ ബിരുദ വിദ്യാര്‍ത്ഥി വിഷ്ണുവിനെതിരെയാണ് നടപടി.

കേസില്‍ സാക്ഷി പറഞ്ഞ അഫ്സലിനെയാണ് വിഷ്ണു മര്‍ദ്ദിച്ചത്. അഫ്സലിനെ മര്‍ദ്ദിച്ച കേസില്‍ വിഷ്ണു ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദനമേറ്റത്.

എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദനമേറ്റ മുഹമ്മദ് അനസും. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മര്‍ദിച്ചുവെന്നുമാണ് മുഹമ്മദ് അനസ് പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഈ സംഭവത്തില്‍ സാക്ഷി പറഞ്ഞയാളാണ് അഫ്സല്‍.