ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതി ശക്തമായി തുടരുന്നു. പാരിസിലും മറ്റ് പ്രധാന നഗരങ്ങളിലുമായി പതിനായിരക്കണക്കിന് ജനങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റോ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് ജനരോഷം പൊട്ടിപ്പുറപ്പെട്ടത്. പൊതു അവധി ദിനങ്ങള്‍ റദ്ദാക്കിയതുള്‍പ്പെടെയുള്ള വിവാദ തീരുമാനങ്ങള്‍ പ്രക്ഷോഭത്തിന് ആക്കം കൂട്ടി. ഇതുവരെ മുന്നൂറോളം പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ രാജി ആവശ്യപ്പെട്ടാണ് തെരുവുകളിലിറങ്ങുന്നത്. മക്രോണിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് മുഴങ്ങുന്നത്. പ്രക്ഷോഭം കനക്കുന്നതിനിടെ, പുതിയ പ്രധാനമന്ത്രിയായി സെബാസ്റ്റ്യന്‍ ലുക്കോര്‍ണു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാല്‍, സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം വരുത്തണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാകുകകയാണ്.