+

വായ്നാറ്റം അകറ്റാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങൾ

ദിവസവും രണ്ട് നേരം പല്ല് തേക്കുക എന്നതാണ് പ്രധാനമായും വായ്നാറ്റം അകറ്റാന്‍ ചെയ്യേണ്ടത്. 
ദിവസവും രണ്ട് നേരം പല്ല് തേക്കുക എന്നതാണ് പ്രധാനമായും വായ്നാറ്റം അകറ്റാന്‍ ചെയ്യേണ്ടത്. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം. വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. പെപ്പർമിന്‍റ്
പുതിനയില ചവയ്ക്കുന്നതോ പെപ്പർമിന്‍റ് ചായ കുടിക്കുന്നതോ വായ്നാറ്റം അകറ്റാന്‍ സഹായിക്കും. 
2. പെരുംജീരകം 
ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. വായ്നാറ്റം അകറ്റാന്‍ ഇത് സഹായിക്കും.  
3. കറുവാപ്പട്ട
ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറുവാപ്പട്ട വായിലിട്ട് ചവയ്ക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിക്കും. 
4. ഗ്രാമ്പൂ
ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് ഗ്രാമ്പൂ. ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.
5. ഏലയ്ക്ക
ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. കാരണം ഏലയ്ക്കയ്ക്കും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഉണ്ട്
facebook twitter