ചേരുവകള്‍
ആപ്പിള്‍ (നീളത്തില്‍ അരിഞ്ഞത്)
സോഫ്റ്റ് ബ്രൗണ്‍ ഷുഗര്‍- 110 ഗ്രാം
പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
വെണ്ണ -110 ഗ്രാം
മൈദ മാവ് -175 ഗ്രാം
എള്ള്
ഗ്രാമ്പു
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൈദ മാവെടുത്ത് അതിലേക്ക് വെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പഞ്ചസാരയും മധുരം അധികം വേണമെങ്കില്‍ ബ്രൗണ്‍ ഷുഗറും ചേര്‍ത്ത് ഇളക്കിശേഷം ഇതിന് മുകളിലേക്ക് ആവശ്യത്തിന് എള്ള് വിതറുക.
മറ്റൊരു പാത്രത്തില്‍ മുറിച്ച് വെച്ച ആപ്പിളിലേക്ക് വേണ്ടത്ര ഗ്രാമ്പു വെക്കുക. ഇതിന് മുകളിലേക്കായി രണ്ട് ടേബിള്‍ സ്പൂണ്‍ പൊടിച്ച പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ശേഷം നേരത്തേ തയ്യാറാക്കിവെച്ച പൊടി(ക്രംബിള്‍) ചേര്‍ക്കുക. ശേഷം 200 ഡിഗ്രി നോണ്‍ ഫാന്‍ ഓവനില്‍ 35 മിനിറ്റ് വെക്കുക. ആപ്പിള്‍ ക്രംബിള്‍ റെഡി. ഇത് ആവശ്യമെങ്കില്‍ വിപ്പിങ് ക്രീം ചേര്‍ത്ത് കഴിക്കാവുന്നതാണ്.