ലോഷനുകളും ക്രീമും ഉൾപ്പെടെ വിപണയിൽ മോയ്സ്ച്യുറൈസിങ് ആയിട്ടുള്ള ഉത്പന്നങ്ങൾക്ക് കുറവില്ല. എന്നാൽ അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചർമ്മാരോഗ്യത്തിന് ഗുണകരമായിരിക്കില്ല, പകരം വീട്ടിൽ തന്നെ അത് തയ്യാറാക്കി ഉപയോഗിക്കൂ.
എള്ളെണ്ണ
ആൻ്റി ഓക്സിഡൻ്റുകളും ധാതുക്കളും നിറഞ്ഞ എള്ളെണ്ണ ചർമ്മം വരണ്ടു പോകുന്നത് തടയും. എള്ളെണ്ണയിലേയ്ക്ക് തുല്യ അളവിൽ വിനാഗിരി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
തേൻ, പാൽ
രണ്ട് ടേബിൾസ്പൂൺ തേനിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പാൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
തൈര്, പഴം
നന്നായി പഴുത്ത ഒരു പഴത്തിൻ്റെ പകുതി ഉടച്ചെടുക്കാം. അതിലേയ്ക്ക് നാല് ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
വെളിച്ചെണ്ണ
വളരെ ചെറിയ അളവിൽ വെളിച്ചെണ്ണ വിരലുകൾ ഉപയോഗിച്ച് ചർമ്മത്തിൽ പുരട്ടാം. 5 മിനിറ്റ് മസാജ് ചെയ്യാം. ശേഷം കഴുകി കളയാം.
കറ്റാർവാഴ, പാൽ
കറ്റാവാഴ ജെല്ലിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പാൽ അല്ലെങ്കിൽ പാൽപൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.