ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള എൽ.ഐ.സി സുവർണ ജൂബിലി സ്കോളർഷിപ് 2025ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2022-23/ 2023-24/ 2024-25 അധ്യയന വർഷത്തിൽ കുറഞ്ഞത് 60 ശതമാനമോ അല്ലെങ്കിൽ തത്തുല്യമായ സി.ജി.പി.എ േഗ്രഡോടോ കൂടി 10/ 12 ക്ലാസ്/ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ പരീക്ഷകൾ പാസാകുകയും ഒപ്പം 2025-26 അധ്യയന വർഷത്തിൽ ഒന്നാം വർഷ പ്രവേശനം നേടുകയും ചെയ്ത വിദ്യാർഥികൾക്കാണ് അഖിലേന്ത്യ അടിസ്ഥാനത്തിൽ എൽ.ഐ.സി സ്കോളർഷിപ്പുകൾ നൽകുന്നത്.
1) ബിരുദ പഠനത്തിനുള്ള ജനറൽ സ്കോളർഷിപ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം)
- മെഡിസിൻ, എൻജിനീയറിങ്, മറ്റേതെങ്കിലും വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്സ് അല്ലെങ്കിൽ ഇൻറഗ്രേറ്റഡ് കോഴ്സുകൾ
- സർക്കാർ അംഗീകൃത കോളജുകൾ/ സ്ഥാപനങ്ങളിൽ അല്ലെങ്കിൽ വ്യവസായ പരിശീലന സ്ഥാപനങ്ങൾ (ഐ.ടി.ഐ) എന്നിവയിലെ വൊക്കേഷനൽ കോഴ്സുകൾ
2) പെൺകുട്ടികൾക്ക് മാത്രമുള്ള സ്കോളർഷിപ്പുകൾ
- ക്ലാസ് 9/ 10+2 പാറ്റേണിന് കീഴിൽ ഇൻറർമീഡിയറ്റ്
- പത്താം ക്ലാസ് കഴിഞ്ഞ് രണ്ട് വർഷത്തേക്ക് ഏതെങ്കിലും മേഖലയിൽ ഡിപ്ലോമ കോഴ്സ്
അപേക്ഷിക്കാനും വിശദാംശങ്ങൾക്കും https://licindia.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി സെപ്റ്റംബർ 22