തിരുവനന്തപുരം: ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ സാധ്യത. സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം വൈസ് ചെയര്‍മാനായിരുന്ന നടന്‍ പ്രേംകുമാറാണ്ചെയര്‍മാന്റെ ചുമതല വഹിക്കുന്നത്. എന്നാല്‍, റസൂല്‍ പൂക്കുട്ടിയുടെ നിയമനത്തില്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഷാജി എന്‍. കരുണിന്റെ മരണത്തെത്തുടര്‍ന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ.മധുവിനെ നിയമിച്ചിരുന്നു.