നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഡല്‍ഹി, ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വകലാശാലയുടെ ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്), എല്‍.എല്‍.എം, പി.എച്ച്.ഡി ഇന്‍ ലോ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ പ്രക്രിയ 2025 ഓഗസ്റ്റ് 7-ന് ആരംഭിച്ച് 2025 നവംബര്‍ 10 വരെ തുടരും. NLU ഡല്‍ഹിയിലെ ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍ തലങ്ങളിലുള്ള നിയമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് AILET.
എങ്ങനെ അപേക്ഷിക്കാം
താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം:
ഘട്ടം 1. nationallawuniversitydelhi.in സന്ദര്‍ശിക്കുക
ഘട്ടം 2. 'AILET 2026 രജിസ്‌ട്രേഷന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3. സാധുവായ ഒരു ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക
ഘട്ടം 4. വ്യക്തിഗത, അക്കാദമിക്, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ പൂരിപ്പിക്കുക
ഘട്ടം 5. ഫോട്ടോ, ഒപ്പ്, മറ്റ് ആവശ്യമായ രേഖകള്‍ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക
ഘട്ടം 6. അപേക്ഷാ ഫീസ് അടയ്ക്കുക
ഘട്ടം 7. സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യുക
അപേക്ഷാ ഫീസ് വിശദാംശങ്ങള്‍
ജനറല്‍, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ (OBC) എന്നിവര്‍ക്ക് 3,500 രൂപയും, പട്ടികജാതി (SC)/പട്ടികവര്‍ഗ്ഗ (ST), ഭിന്നശേഷിക്കാര്‍ (PwD) എന്നിവര്‍ക്ക് 1,500 രൂപയുമാണ് അപേക്ഷാ ഫീസ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള SC/ST വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാ പ്രക്രിയയ്ക്കിടയില്‍ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഫീസ് ഓണ്‍ലൈനായി അടയ്ക്കേണ്ടതാണ്