മധ്യതിരുവിതാംകൂരിൽ ഇനി രുചിപ്പെരുമയുടെ ആഘോഷം. . ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമാമാങ്കമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായിരിക്കുകയാണ്.ഓതറ, ളാക-ഇടയാറന്മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്, കോഴഞ്ചേരി, വെൺപാല എന്നീ പള്ളിയോടങ്ങളാണ് ഞായറാഴ്ച വള്ളസ്സദ്യയിൽ പങ്കെടുക്കുന്നത്.
വിഭവങ്ങളിലെ സമ്പന്നതകൊണ്ടും ആചാരപ്പെരുമയാലും പ്രശസ്‌തമായ ഈ പാരമ്പര്യത്തിന് പിന്നിൽ ഒരു ഐതിഹ്യം കൂടിയുണ്ട്. ഒരിക്കല്‍ മഹാവിഷ്‌ണു ആറ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ നാരായണപുരത്ത് നിന്നും പമ്പയിലൂടെ യാത്ര തിരിച്ചു. ഒടുവിൽ ഭഗവാൻ വിഷ്‌ണു എത്തിച്ചേര്‍ന്ന സ്ഥലം ആറന്മുള ആവുകയായിരുന്നു എന്നാണ് ഐതിഹ്യം
കിഴക്ക് റാന്നി-ഇടക്കുളംകാരും പടിഞ്ഞാറ് ചെന്നിത്തലക്കാരും ഇടയ്ക്കൊരു അൻപത് കരകളും കൈയും മെയ്യും ഒരുക്കി നില്പാണ്. അമരത്ത് അച്യുതനെ ആവാഹിച്ച് ആറന്മുളയിലേക്ക് അശ്വവേഗം പൂണ്ടൊരു യാത്ര. മഹാതപസിലായിരുന്ന പള്ളിയോടങ്ങൾ തീർഥയാത്രയ്ക്കിറങ്ങുകയായി. ആർപ്പോയിൽ തുടങ്ങി ആവേശത്തിന്റെ ആകാശത്തേരിലേറ്റുന്ന വഞ്ചിപ്പാട്ടിന്റെ താളം.
ഈ വര്‍ഷം ജൂലൈ 13 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് വള്ളസദ്യ. വള്ളസദ്യയുടെ പ്രധാന ആചാരം വള്ളംകളിക്കാർ 'വഞ്ചിപ്പാട്ട്' പാടി വിഭവങ്ങൾ ആവശ്യപ്പെടുന്നതാണ്. അവർ ആവശ്യപ്പെടുന്ന എല്ലാ വിഭവങ്ങളും വിളമ്പണം, ഒന്നും നിരസിക്കാൻ പാടില്ല.
ആറന്മുള വള്ളസദ്യയിലെ 67 വിഭവങ്ങൾ പരിചയപ്പെട്ടാലോ....
1.ചോറ്
2.പരിപ്പ്
3.പർപ്പടകം
4. നെയ്യ്
5. സാമ്പാർ
6.പുളിശേരി
7.രസം
8.പച്ചമോര്
9. അവിയൽ
10. മധുക പച്ചടി
11.പാവയ്ക്കാ കിച്ചടി
12. ബീട്ട്റൂട്ട് കിച്ചടി
13. തോരൻ
14. ഇഞ്ചിക്കറി
15. മാങ്ങാ അച്ചാർ
16.നാരങ്ങാ അച്ചാർ
17.നെല്ലിക്ക അച്ചാർ
18.ചമ്മന്തിപ്പൊടി
19.ആറന്മുള വറുത്ത എരിശേരി
20.സ്റ്റൂ
21.വഴുതനങ്ങ മെഴുക്ക്പുരട്ടി
22.പഴം നുറുക്ക്
23.ഉണ്ണിമാങ്ങ
24.ഏത്തക്കാ ഉപ്പേരി
25.ശർക്കരപുരട്ടി
26.ചേമ്പ് ഉപ്പേരി
27.ചേന ഉപ്പേരി
28.ഉണ്ണിയപ്പം
29.പരിപ്പുവട
30. എള്ളുണ്ട
31. കൽക്കണ്ടം
32. കറുത്ത മുന്തിരി
33. അവൽ
34.മലർ
35. പഞ്ചസാര
36.ശർക്കര
37.കരിമ്പ്
38.അടപ്രഥമൻ
39.പാൽപ്പായസം
40.കടല പ്രഥമൻ
41.പഴം പായസം
42.പഴം
43. കരിങ്ങാലി വെള്ളം
44.ഉപ്പ്
45.വെണ്ണ
46.അരവണ പായസം
47.ശർക്കര പായസം
48.ഉണ്ട ശർക്കര
49.കാളിപ്പഴം
50.പൂവൻപഴം
51.കദളിപ്പഴം
52.തേൻ
53.ചുക്കുവെള്ളം
54.അമ്പഴങ്ങ അച്ചാർ
55.ഓലൻ
56.ചീര തോരൻ
57.മടന്തയിലെ തോരൻ
58.തകര തോരൻ
59.മോദകം
60.പഴുത്ത മാങ്ങാ കറി
61.അട
62.ഇഞ്ചിത്തൈര്
63.കട്ടത്തൈര്
64.പാളത്തൈര്
65.വെള്ളി കിണ്ടിയിൽ പാൽ
66.ഉണ്ണി ഉണ്ട ശിഷ്ടം ( നിവേദ്യ ചോറ് വഴുതനങ്ങാ മെഴുക്കുപുരട്ടി സഹിതം
67.പമ്പാ തീർഥ