പയ്യന്നൂരിൽ ഇന്ത്യൻ കൾച്ചറൽ & ഹെരിറ്റേജ് സ്റ്റഡീസിൻ്റെ ആഭിമുഖ്യത്തിൽ വാസ്തുവിദ്യാ പഠന ശിബിരം 26 ന്

03:31 PM Apr 17, 2025 | Neha Nair

കണ്ണൂർ : ഇന്ത്യൻ കൾച്ചറൽ & ഹെരിറ്റേജ് സ്റ്റഡീസിൻ്റെ ആഭിമുഖ്യത്തിൽ പയ്യന്നൂരിൽ ഏപ്രിൽ 26 ന് വാസ്തുവിദ്യാ പഠന ശിബിരം നടക്കും. പ്രശസ്ത വാസ്തുവിദ്യ പണ്ഡിതൻ നിശാന്ത് തോപ്പിലിൻ്റെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ 10.30 മുതൽ 3 മണി വരെ പഠന ശിബിരം സഘടിപ്പിക്കുന്നത്.

വാസ്തുവിദ്യയിൽ താല്പര്യമുള്ളവർക്കും ആ മേഖലയിൽ  പ്രവർത്തിക്കുന്നവർക്കും ജ്യോതിഷം കൈകാര്യം ചെയ്യുന്നവർക്കും തന്ത്രിമാർ , ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ, കെട്ടിടനിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർ, തുടങ്ങിയവർക്കെല്ലാം വളരെ പ്രയോജനപ്പെടുന്നതുമായ ഈ പഠന ശിബിരത്തിൽ  ആദ്യം അപേക്ഷിക്കുന്ന അമ്പതു പേർക്ക് മാത്രമാണ് പ്രവേശനം.

പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, വിലാസം, തൊഴിൽ , ഫോൺനമ്പർ എന്നിവ 7560 950 720 എന്ന വാട്സാപ്പ് നമ്പറിൽ അയക്കേണ്ടതാണ്.(പ്രവേശനം, ഭക്ഷണം എന്നിവ സൗജന്യമാണ്.)

വിജയകുമാർ എം.
(കോർഡിനേറ്റർ)

ചെയർമാൻ
 ഡോ. കെ.കെ.എൻ.കുറുപ്പ്
(മുൻ വൈസ് ചാൻസലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി)