ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ) കോഴ്സ് പത്താം ബാച്ചിന്റെ പൊതുപരീക്ഷ മെയ് 20ന് ആരംഭിക്കും. തിയറി പരീക്ഷ മെയ് 20, 21, 22, 23, 26 തീയതികളിലും പ്രായോഗിക പരീക്ഷ മെയ് 27, 28, 29, 30 തീയതികളിലും അതാത് പഠന കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഏപ്രില്‍ 24 വരെയും 20 രൂപ പിഴയോടെ ഏപ്രില്‍ 25 മുതല്‍ 29 വരെയും സ്കോള്‍ കേരള വെബ്സൈറ്റ് മുഖേന (www.scolekerala.org) ഓണ്‍ലൈനായി ഒടുക്കാം. 900 രൂപയാണ് ആകെ പരീക്ഷ ഫീസ്.
ഫീസ് ഒടുക്കാനായി ഡിസിഎ പഠിതാക്കള്‍ക്ക് അനുവദിച്ച യൂസര്‍നെയിം (ആപ്ലിക്കേഷന്‍ നമ്പര്‍), പാസ്വേഡ് (ജനന തീയതി) ഉപയോഗിച്ച് സ്കോള്‍ കേരളയുടെ വെബ്സൈറ്റിലെ സ്റ്റുഡന്റ് ലോഗിനില്‍ ‘Exam Fee Payment’ എന്ന ലിങ്ക് വഴി തുക ഒടുക്കണം. സ്കോള്‍ കേരള വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച് ഫീസ് ഒടുക്കിയ ഓണ്‍ലൈന്‍ രസീത്, സ്കോള്‍ കേരള അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിന്‍സിപ്പാള്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ഇന്റേണല്‍ പരീക്ഷക്ക് 40 ശതമാനം മാര്‍ക്കും സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഡി സി എ ഒന്നാം ബാച്ച് (2015 ഒക്ടോബര്‍) മുതല്‍ ആറാം ബാച്ച് (2022 മെയ്) വരെയുള്ള വിദ്യാര്‍ഥികള്‍ക്കും (Old Scheme), ഏഴ്, എട്ട്, ഒമ്പത് (2024 മെയ്) ബാച്ചുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പൂര്‍ണമായോ/ ഏതെങ്കിലും വിഷയങ്ങള്‍ മാത്രമായോ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും ഏതെങ്കിലും വിഷയങ്ങളില്‍ നിര്‍ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി 2025 മെയിലെ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ സ്കോള്‍ കേരള വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ) പരീക്ഷ നോട്ടിഫിക്കേഷനില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0471- 2342950, 2342271