കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിന് പിന്നാലെ 15 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

02:30 PM Sep 09, 2025 |


കാഞ്ഞങ്ങാട് :  ഷവർമ വീണ്ടും വില്ലനായി.കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിന് പിന്നാലെ 15 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി പള്ളിക്കര പൂച്ചക്കാട്ടെ ബോംബെ ഹോട്ടലില്‍ നിന്നും വാങ്ങി ഷവർമ്മ കഴിച്ചവർക്കാണ് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്.

 നബിദിന പരിപാടിയുടെ ഭാഗമായി പള്ളിക്കമ്മിറ്റി വിതരണം ചെയ്ത ഷവർമ്മയിലൂടെയാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്. ആരോഗ്യ പ്രശ്നമുണ്ടായ 14 ല്‍ ഒൻപത് പേരും പെണ്‍കുട്ടികളാണ്. നാലുപേർ ഇപ്പോഴും ചികിത്സയിലാണ്. ബാക്കിയുള്ളവരെ പ്രാഥമിക ശ്രുശ്രൂഷയ്‌ക്ക് ശേഷം വീട്ടയച്ചു.

പഴകിയ ഷവർമയാണെന്ന് ഹോട്ടലുടമ സമ്മതിച്ചതായി പള്ളിക്കമ്മിറ്റിക്കാർ പറഞ്ഞു നാലഞ്ച് ദിവസം പഴയതാണ് സോറി എന്നായിരുന്നു ഹോട്ടലുടമ പറഞ്ഞത്, പള്ളിക്കമ്മിറ്റിക്കാർ പറയുന്നു