+

ക്യാമറയുള്ള കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചയാൾ പിടിയിൽ

ക്യാമറയുള്ള കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്.

തിരുവനന്തപുരം: ക്യാമറയുള്ള കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്.ക്ഷേത്രത്തിനകത്ത് സുരക്ഷാ ജീവനക്കാര്‍ കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കാണുകയായിരുന്നു. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു.

ക്ഷേത്രത്തിന് ഉള്‍ഭാഗത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞുവെന്നാണ് വിവരം. ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസ് ആണ് ഇയാള്‍ ഉപയോഗിച്ചത്. ശ്രീകോവിലിന്റെ ഭാഗത്ത് വെച്ചാണ് ക്ഷേത്രം ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

facebook twitter