+

ഓൺലൈൻ ട്രേഡിങ് വഴി ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് അധ്യാപകൻറെ 32 ലക്ഷം തട്ടിയ യുവാവ് പിടിയിൽ

ഓൺലൈൻ ട്രേഡിങ് വഴി ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് അധ്യാപകന്റെ 32 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. പാലക്കാട് മാത്തൂർ സ്വദേശി കൂത്താടി പറമ്പ്

കോട്ടയം : ഓൺലൈൻ ട്രേഡിങ് വഴി ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് അധ്യാപകന്റെ 32 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. പാലക്കാട് മാത്തൂർ സ്വദേശി കൂത്താടി പറമ്പ് ആസിഫ് റഹ്മാൻ (29) ആണ് പിടിയിലായത്. സ്വന്തം അക്കൗണ്ടിലൂടെ തട്ടിപ്പ് പണം കൈമാറിയ നാലാം പ്രതിയെ കറുകച്ചാൽ പൊലീസാണ് പിടികൂടിയത്.

2024 ഫെബ്രുവരി മാസമാണ് നെടുംകുന്നം സ്വദേശിയായ അധ്യാപകനിൽനിന്നും 31,24,000 രൂപ ഓൺലൈൻ ഇടപാടിലൂടെ തട്ടിയെടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ ആയി പണം നിക്ഷേപിച്ച് കൂടുതൽ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

കേസിലെ മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായയാൾ തട്ടിപ്പ് സംഘത്തിന് പണം കൈമാറാൻ തൻറെ അക്കൗണ്ട് നൽകിയതിലൂടെയാണ് പ്രതിയായി മാറിയത്. ആസിഫ് റഹ്മാനെ കോടതിയിൽ ഹാജരാക്കി.

 

facebook twitter