+

അരവിന്ദ് കെജ്‌രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നു : രാഹുൽ ഗാന്ധി

അരവിന്ദ് കെജ്‌രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നു : രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: അരവിന്ദ് കെജ്‌രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ വേതാവ് രാഹുൽ ഗാന്ധി. ‘മോദിക്കും കെജ്‌രിവാളിനും പിന്നാക്കവിഭാഗത്തിന് അവരുടെ അവകാശങ്ങൾ ലഭിക്കേണ്ട എന്ന നിലപാടാണ്. ജാതി സെൻസസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഇരുവർക്കും മിണ്ടാട്ടമുണ്ടാകില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.

തിങ്കളാഴ്ച ഡൽഹിയിലെ സീലാംപുർ മേഖലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. അദാനിക്കെതിരെ യുഎസിൽ കേസെടുത്തപ്പോൾ കെജ്‌രിവാൾ ഒരക്ഷരം മിണ്ടിയില്ല.

രാജ്യതലസ്ഥാനത്തെ പാരീസ് ആക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം അഴിമതിയും മലിനീകരണവും വിലക്കയറ്റത്തിന്റെയും ഇടമാക്കിയെന്നും പറഞ്ഞ രാഹുൽ ഗാന്ധി കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിലെത്തിയാൽ സംവരണ പരിധി വർധിപ്പിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി.

 

facebook twitter