+

'ഞങ്ങളുടെ മകൾ ആഗ്രഹിച്ച ദിവസം', വിവാഹ വീഡിയോ പങ്കുവെച്ച് ആര്യ , ആശംസകള്‍ നേർന്ന് താരങ്ങൾ

ടെലിവിഷന്‍ ഷോകളിലൂടെയും സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ആര്യ. കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ വീഡിയോ  താരം പങ്കുവെച്ചിരിക്കുകയാണ്. ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനാണ് വരന്‍. ഞങ്ങളുടെ മകള്‍ ആഗ്രഹിച്ച ദിവസം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


ടെലിവിഷന്‍ ഷോകളിലൂടെയും സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ആര്യ. കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ വീഡിയോ  താരം പങ്കുവെച്ചിരിക്കുകയാണ്. ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനാണ് വരന്‍. ഞങ്ങളുടെ മകള്‍ ആഗ്രഹിച്ച ദിവസം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിബിന്റെയും ആര്യയുടെയും വിവാഹ ഒരുക്കങ്ങളും വിവാഹ നിമിഷങ്ങളും വീഡിയോയിലുണ്ട്. നിരവധി പേര്‍ വീഡിയോക്ക് താഴെ ആശംസകള്‍ നേര്‍ന്നെത്തി.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 'സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്' എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇരുവര്‍ക്കും ആശംസ അറിയിച്ചു.

മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിന്‍ ആര്യക്ക് താലി ചാര്‍ത്തുന്നതും വേദിയില്‍ നിറചിരിയോടെ നില്‍ക്കുന്ന ഖുഷിയേയുമെല്ലാം ചിത്രങ്ങളില്‍ കാണാം.

വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിന്‍. കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. രണ്ട് പേരുടേയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

facebook twitter