+

മംഗളൂരു വിദ്വേഷക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മംഗളൂരുവില്‍ വേങ്ങര സ്വദേശിയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി.വർഷം ഏപ്രില്‍ 27ന് മംഗളൂരുവിന് സമീപമുള്ള കുടുപ്പില്‍ പ്രദേശത്താണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്റഫിനെ(38) ആള്‍ക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്

മംഗളൂരു: മംഗളൂരുവില്‍ വേങ്ങര സ്വദേശിയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി.വർഷം ഏപ്രില്‍ 27ന് മംഗളൂരുവിന് സമീപമുള്ള കുടുപ്പില്‍ പ്രദേശത്താണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്റഫിനെ(38) ആള്‍ക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്.കേസില്‍ പത്ത് പ്രതികള്‍ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി ബുധനാഴ്ച തള്ളിയത്.

അനില്‍ കുമാർ (28), സായിദീപ് (29), അനില്‍ കുമാർ (31), യതിരാജ് (27), മനീഷ് ഷെട്ടി (21), പ്രദീപ് (36), വിവിയൻ അല്‍വാരെസ് (41), ശ്രീദത്ത (32), ധനുഷ് (31), കിഷോർ കുമാർ (37) എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് നവാസ് നിരീക്ഷിച്ചു. മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യാപേക്ഷ വിചാരണ കോടതിയില്‍ സമർപ്പിക്കാൻ ജഡ്ജി നിർദേശിച്ചു.പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം യുവാവിനെ മർദ്ദിച്ചത്. കുടുപ്പു ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്തായിരുന്നു സംഭവം

facebook twitter