പരിശീലനം നേടിയ പൈലറ്റ് എന്ന നിലയില്‍ രാജ്യത്തെ സേവിക്കുന്നതിനായി ജീവന്‍ നല്‍കാനും തയ്യാര്‍ ; ലാലു പ്രസാദ് യാദവിന്റെ മകന്‍

07:44 AM May 09, 2025 | Suchithra Sivadas

ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തിനായി പൊരുതാന്‍ തയ്യാറാണെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ  തേജ് പ്രതാപ് യാദവ്. പരിശീലനം നേടിയ പൈലറ്റ് എന്ന നിലയില്‍ രാജ്യത്തെ സേവിക്കുന്നതിനായി ജീവന്‍ നല്‍കാനും തയ്യാറാണെന്ന് തേജ് പ്രതാപ് യാദവ് പറഞ്ഞു.

'പൈലറ്റ് പരിശീലനം രാജ്യത്തിന് ഉപയോഗപ്രദമാകുമെങ്കില്‍, തേജ് പ്രതാപ് യാദവ് എന്ന ഞാന്‍ എപ്പോഴും രാജ്യത്തെ സേവിക്കാന്‍ തയ്യാറാണ്. ഞാന്‍ പൈലറ്റ് പരിശീലനം നേടിയിട്ടുണ്ട്. രാജ്യത്തിനായി ജീവന്‍ നഷ്ടപ്പെട്ടാല്‍ അതെന്റെ ഭാഗ്യമായി കണക്കാക്കും. ജയ് ഹിന്ദ്' എന്നാണ് തേജ് പ്രതാപ് യാദവ് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചത്.