കുവൈത്തില്‍ ഗതാഗത നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ നിയന്ത്രിക്കുന്ന മന്ത്രിതല പ്രമേയം ഭേദഗതി ചെയ്തുകൊണ്ട് പുതിയ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് പ്രകാരം അമിത വേഗതയ്ക്കുള്ള പിഴ ഉയര്‍ത്തിയിട്ടുണ്ട്.
വ്യവസ്ഥകള്‍ പ്രകാരം, വേഗത പരിധി എത്രത്തോളം കൂടുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ വേഗത ലംഘനങ്ങള്‍ക്കുള്ള പിഴ തുകകള്‍.
പരമാവധി വേഗത പരിധിയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ വരെ കൂടിയാല്‍, എഴുപത് ദിനാര്‍ പിഴ
പരമാവധി വേഗത പരിധിയില്‍ നിന്ന് ഇരുപത് മുതല്‍ മുപ്പത് കിലോമീറ്റര്‍ വരെ കൂടിയാല്‍ എണ്‍പത് ദിനാര്‍ പിഴ
പരമാവധി വേഗത പരിധിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ മുതല്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ കൂടിയാല്‍ തൊണ്ണൂറ് ദിനാര്‍ പിഴ
പരമാവധി വേഗത പരിധിയില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ മുതല്‍ അമ്പത് കിലോമീറ്റര്‍ വരെ കൂടിയാല്‍ നൂറ് ദിനാര്‍ പിഴ
പരമാവധി വേഗത പരിധിയില്‍ നിന്ന് അമ്പത് കിലോമീറ്ററില്‍ മുതല്‍ അറുപത് കിലോമീറ്റര്‍ വരെ കൂടിയാല്‍ നൂറ്റിയിരുപത് ദിനാര്‍ പിഴ
പരമാവധി വേഗത പരിധിയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ മുതല്‍ എഴുപത് കിലോമീറ്റര്‍ വരെ കൂടിയാല്‍ നൂറ്റിമുപ്പത് ദിനാര്‍ പിഴ
പരമാവധി വേഗത പരിധിയില്‍ നിന്ന് എഴുപത് കിലോമീറ്ററില്‍ കൂടുതല്‍ കവിഞ്ഞാല്‍ നൂറ്റിയമ്പത് ദിനാര്‍ പിഴ