ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് 20 ദിവസത്തിലേക്ക്

05:19 AM Mar 01, 2025 | Suchithra Sivadas

സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് 20 ദിവസത്തിലേക്ക് കടന്നു. ആശമാരുടെ സമരത്തിന് നേതൃത്വം നല്‍കുന്ന നേതാക്കള്‍ക്കെതിരായ വ്യക്തി അധിക്ഷേപള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

സാംക്രമിക രോഗം പരത്തുന്ന കീടമാണ് സമരസമിതി നേതാവ് എസ് മിനിയെന്ന് സി ഐ ടി യു സ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹര്‍ഷകുമാര്‍ ഇന്നലെ ആക്ഷേപിച്ചിരുന്നു. ഹര്‍ഷകുമാറിന്റെ കീടം പരാമര്‍ശം തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു.

അതിനിടെ ആശവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പുതിയ ഹെല്‍ത്ത് വോളണ്ടിയര്‍മാരെ തേടി എന്‍ എച്ച് എം സ്റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് സ്‌കീമില്‍ പുതിയ വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കാനാണ് മാര്‍ഗനിര്‍ദ്ദേശം. ആശ വര്‍ക്കമാര്‍ സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനം ഒരുക്കണമെന്ന സര്‍ക്കുലറിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം. സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നാണ് ആശ വര്‍ക്കര്‍മാരുടെ പ്രതികരണം.