ആസിഫ് അലിയുടെ ഹാട്രിക്ക് ഹിറ്റാണ് സർക്കീട്ട് എന്ന പുത്തൻ സിനിമ മികച്ച പ്രതികരണമാണ് നേടുന്നത് .സന്തോഷവും തിരിച്ചറിവുകളും കൊണ്ട് ഹൃദയം നിറഞ്ഞ് കണ്ണീരുമായി തിയേറ്ററിന് പുറത്തിറങ്ങുന്ന പ്രേക്ഷകർ ഒരുപോലെ സർക്കീട്ട് നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് ആവർത്തിക്കുന്നു. മമനുഷ്യ മനസിനെ തൊടുന്ന ബന്ധങ്ങളുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്.
ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു ഏഴു വയസ്സുകാരനാണ് സിനിമയുടെ കേന്ദ്രം. ജീവിതത്തിന്റെ പല സാഹചര്യത്തിലും ഒറ്റപ്പെട്ട് പോകുന്ന ജെപ്പുവെന്ന ഈ ഏഴുവയസുകാരന്റെ ജീവിതത്തിലേക്ക് ആസിഫ് അലി അവതരിപ്പിക്കുന്ന ആമിർ എന്ന കഥാപാത്രം എത്തുന്നതും അവരുടെ സർക്കീട്ടുമാണ് സിനിമ സംസാരിക്കുന്നത്.
മാസ്സ് സിനിമയുടെ താരപ്പകിട്ട് ഹിറ്റുകൾ നേടുന്നതിൽ നിർബന്ധമില്ല എന്ന് തെളിയിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ താമർ കെ വി യാണ്. ചിത്രം സംസാരിക്കുന്ന ഹൃദയഹാരിയായ കഥയെ അതിന്റെ പ്രാധാന്യം ഒട്ടും കുറയാതെ നവ്യമായൊരു കാഴ്ചാനുഭവമായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിൽ 100% വിജയിച്ചിട്ടുണ്ട് താമിർ. അഭിനയ മികവുകൾക്ക് കയ്യടിക്കുന്നതിനൊപ്പം പ്രേക്ഷകർ സംവിധായകനും കയ്യടിക്കുന്നുണ്ട്.
സംഗീതത്തിനും സിനിമയുടെ വിജയത്തിൽ സുപ്രധാനമായ പ്രാധാന്യമുണ്ട് ഗോവിന്ദ് വസന്തയാണ് ഹൃദയം കീഴടക്കിയ സംഗീതത്തിന് പിന്നിൽ. കഥയും കഥാപാത്രങ്ങളുടെ ജീവിതവും തിയേറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകരുടെ ഒപ്പം സഞ്ചരിക്കുന്നതിന് സംഗീതം കൂടി കാരണമായിട്ടുണ്ട്. കണ്ണിനെയും മനസിനെയും സ്വാധീനിക്കുന്ന സിനിമയുടെ മിഴിവാർന്ന ദൃശ്യങ്ങൾക്ക് പിന്നിൽ അയാസാണ്. മലയാളികൾ അഭിനേതാവായി കൂടി ഇപ്പോൾ കയ്യടിക്കുന്നു സംഗീത പ്രതാപാണ് ചിത്രത്തിന്റെ എഡിറ്റിങ്. സിനിമ എഡിറ്റിങ് ടേബിളിൽ കൂടിയാണ് രൂപപ്പെടുന്നത് എന്നതിന് ഉദാഹരണമായി മാറി ഈ ചിത്രം.