എറണാകുളം : കോതമംഗലത്ത് കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി ഫോജൽ അഹമ്മദ് ആണ് കോതമംഗലം പൊലീസിൻ്റെ പിടിയിലായത്. ഒന്നേകാൽ കിലോ കഞ്ചാവ് ഇയാളിൽ നിന്നും പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ സഞ്ചിയുമായി കണ്ട പ്രതിയെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്ഐമാരായ ആൽബിൻ സണ്ണി, ശശി, എഎസ്ഐ മനാഫ്, എസ് സി പി ഒ അൻസാർ, അജ്മൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കോതമംഗലത്ത് കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
02:12 PM Sep 14, 2025
| Kavya Ramachandran