
കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) താത്കാലിക അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: 60 ശതമാനം മാർക്കോടെ എം.ബി.എ. (ട്രാവൽ & ടൂറിസം)/എം.ടി.ടി.എം./ എം.ടി.എ./ടൂറിസം & ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം.. UGC-NET, ഒരു വർഷം സർവ്വകലാശാല / കോളേജ് അദ്ധ്യാപക പ്രവൃത്തി പരിചയം. പി.എച്ച്.ഡി കാർക്ക് മുൻഗണന ലഭിക്കും. പ്രായം 2025 ജനുവരി 1ന് 50 വയസ്സ് കഴിയരുത്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ 'ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ആഗസ്റ്റ് 22ന് മുൻപായി ലഭിക്കണം. വിശദവിവരങ്ങൾക്ക് www. kittsedu.org. ഫോൺ: 0471- 2327707/ 2329468.