+

സൗദി അറേബ്യയില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ഒരു മരണം

10 പേര്‍ക്ക് പരിക്കേറ്റു

റിയാദിന് സമീപം മക്ക റോഡില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ട്രാഫിക് പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. 

അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഒന്നില്‍ കുടുങ്ങിയ യാത്രക്കാരനെ കാര്‍ വെട്ടിപ്പൊളിച്ച് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തതായും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
 

facebook twitter