മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷി മര്‍ലേനയെ ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഡല്‍ഹി നിയമസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവാണ് അതിഷി. ഇതോടെ ഡല്‍ഹി നിയമസഭയില്‍ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉണ്ടാകും.
അര്‍പ്പിച്ചതിന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനും പാര്‍ട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാന്‍ ശക്തമായ പ്രതിപക്ഷമാവുമെന്നും അതിഷി മര്‍ലേന പ്രതികരിച്ചു.അഴിമതിക്കേസിനെ തുടര്‍ന്ന് ജയിലില്‍ കിടന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ അരവിന്ദ് കേജരിവാള്‍ നിര്‍ബന്ധിതനായപ്പോള്‍ ചുമതലയേറ്റെടുത്ത എഎപിയുടെ നേതാവായിരുന്നു അതിഷി.
ഫെബ്രുവരി 5ന് നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടിയാണ് 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയത്. 22 സീറ്റുകളാണ് എഎപിക്ക് ഡല്‍ഹിയില്‍ നേടാനായത്. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവാണ് അതിഷി.