ഡൽഹി: അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ ഇല്ലാതാക്കാനായി ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി മർലീന പറഞ്ഞു. കെജ്‌രിവാളിന്‍റെ കാറിന് നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ടവരിൽ ഒരാളെ ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ പർവേഷ് വർമക്കൊപ്പം കാണാറുണ്ടെന്ന് അതിഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കുകയും അദ്ദേഹത്തിന്‍റെ കാറിന് നേരെ കല്ലെറിയുകയും ചെയ്തവർ കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ കുറ്റവാളികളാണെന്നും അവർ ആരോപിച്ചു. എ.എ.പി പ്രവർത്തകരെ പ്രചാരണത്തിൽ നിന്ന് തടയാൻ പർവേഷ് വർമ കെജ്‌രിവാളിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഡൽഹിയിലെ ജനങ്ങൾ മറുപടി നൽകുമെന്നുമാണ് എ.എ.പി അവകാശപ്പെട്ടത്.