കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

08:07 AM Apr 21, 2025 | Suchithra Sivadas

കോഴിക്കോട് എലത്തൂരില്‍ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ് നായര്‍ ആണ് അറസ്റ്റിലായത്. എലത്തൂര്‍ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്.

ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോള്‍ പമ്പില്‍ ബൈക്കില്‍ ഇന്ധനം നിറക്കാന്‍ എത്തിയതായിരുന്നു യുവതിയും യുവാവും ഇതിനിടയില്‍ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരന്‍ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ചത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. മുമ്പും സമാന കേസുകളില്‍ പെട്ട ആളാണ് നിഖില്‍. കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്ന പ്രതികൂടിയാണ് നിഖില്‍.