ചിറ്റൂരിലെ രണ്ട് സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായി നടന്ന ആക്രമം ; റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍

05:53 AM Dec 25, 2024 | Suchithra Sivadas

ചിറ്റൂരിലെ രണ്ട് സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായി നടന്ന ആക്രമണങ്ങളില്‍ റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍. 

പാലക്കാട്, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളിലും തത്തമംഗലം ചെന്താമര നഗര്‍ ജി ബി യു പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലുമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. 

 ജില്ലാ പൊലീസ് മേധാവിക്ക് നോട്ടീസയച്ച കമ്മീഷന്‍ സംഭവത്തില്‍ 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു

Trending :