മുംബൈ: : ദക്ഷിണ മുംബൈയിലെ സാന്‍ഡ്ഹര്‍സ്റ്റ് റോഡ് റെയില്‍വേ സ്റ്റേഷന് സമീപം ലോക്കല്‍ ട്രെയിനിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും അടക്കം മൂന്ന് പേരാണ് മരിച്ചത്. സെൻട്രല്‍ റെയില്‍വേ ഗതാഗതം പെട്ടെന്ന് നിർത്തിവച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
യാത്രക്കാർ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോക്കല്‍ ട്രെയിന്‍ എത്തിയത് പെട്ടെന്ന് ട്രാക്കില്‍ നിന്ന് മാറാൻ കഴിയാത്തതിനാലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ രണ്ട് പേർ മരണപ്പെട്ടു. ഹെല്ലി മൊഹ്‌മായ (19) എന്ന പെണ്‍കുട്ടിയും തിരിച്ചറിയാത്ത ഒരു പുരുഷനുമാണ് മരിച്ചത്. കെയ്ഫ് ചൗഗ്ലെ (22), ഖുശ്ബു (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ മൂന്നുപേരില്‍ രണ്ടുപേര്‍ ചികിത്സ തേടാതെ ആശുപത്രി വിട്ടു. ഒരാള്‍ ചികിത്സയില്‍ തുടരുകയാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂണ്‍ ഒൻപതിന് നടന്ന മുംബ്ര ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് രണ്ട് റെയില്‍വേ എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാർ രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ കനത്ത തിരക്ക് അനുഭവപ്പെട്ടു. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിലക്കുകയും ചെയ്തിരുന്നു. ഇതിനിടെ ജനങ്ങള്‍ ട്രാക്കിലൂടെയടക്കം നടന്നതാണ് അപകടത്തിലേക്ക് വഴിവെച്ചത്.