
തിരുവനന്തപുരം: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായർ (ഓഗസ്റ്റ് 9,10) തിയതികളില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.ഈ ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വോട്ടർ പട്ടിക പുതുക്കാൻ എല്ലാവർക്കും അവസരം ലഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍പട്ടിക പുതുക്കാൻ അവസരം നല്‍കിയിരിക്കുന്നത്. പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.