+

കൊഹ്ലി വഴക്കാളി, ക്യാമറാന്മാര്‍ അടക്കമുണ്ടായിട്ടും വനിതയോട് തട്ടിക്കയറിയെന്ന് ഓസ്ട്രേലിയന്‍ മാധ്യമം

ഓസ്ട്രേലിയന്‍ മാധ്യമമായ ചാനല്‍ 9 ന്യൂസിന്റെ സ്പോര്‍ട്സ് റിപ്പോര്‍ട്ടറായ നാറ്റ് യോന്നിഡിസിനോടാണ് വിമാനത്താവളത്തില്‍ കൊഹ്ലി ചൂടായത്.

    
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയെ വഴക്കാളിയായി മുദ്രകുത്തി ഓസ്ട്രേലിയന്‍ മാധ്യമം. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ വിമാനത്താവളത്തില്‍വച്ച് മാധ്യമപ്രവര്‍ത്തകയോട് തട്ടികയറിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സൂപ്പര്‍താരത്തിനെതിരെ വിദേശ മാധ്യമം രംഗത്തെത്തിയിരിക്കുന്നത്. 

ബ്രിസ്ബോനില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷം മടങ്ങവേയായിരുന്നു സംഭവം. അനുവാദമില്ലാതെ മക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതായിരുന്നു കൊഹ്ലിയെ ചൊടിപ്പിച്ചത്.
സെലിബ്രിറ്റികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തുന്നതിന് ഓസ്ട്രേലിയയില്‍ വിലക്കില്ല. ഓസ്ട്രേലിയന്‍ മാധ്യമമായ ചാനല്‍ 9 ന്യൂസിന്റെ സ്പോര്‍ട്സ് റിപ്പോര്‍ട്ടറായ നാറ്റ് യോന്നിഡിസിനോടാണ് വിമാനത്താവളത്തില്‍ കൊഹ്ലി ചൂടായത്.

കൊഹ്ലിയും കുടുംബവും വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. എന്റെ കുട്ടികള്‍ കൂടെയുള്ളപ്പോള്‍ എനിക്കല്‍പ്പം സ്വകാര്യത ആവശ്യമാണ്. എന്റെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനാവില്ല, കൊഹ്ലി വനിതാ ജേണലിസ്റ്റിനോട് പറഞ്ഞു. 

ഇതിനിടെ കൊഹ്ലിക്കെതിരെ ജേണലിസ്റ്റായ ജോണ്‍സ് രംഗത്തുവന്നത്. നാറ്റ് അവിടെ ക്യാമറാമാനൊപ്പമാണ് ഉണ്ടായിരുന്നത്. ചാനല്‍ 7ന്റെ റിപ്പോര്‍ട്ടറും ക്യാമറമാനും ഉണ്ടായിരുന്നു. കൊഹ്ലി ആഗോള സൂപ്പര്‍സ്റ്റാറാണ്. രണ്ട് ക്യാമറമാനും റിപ്പോര്‍ട്ടറും ഉണ്ടായിട്ടും കൊഹ്ലി ചൂടായത് വനിതാ റിപ്പോര്‍ട്ടറോടാണ്. നിങ്ങള്‍ വഴക്കാളിയാണ്, ജേണലിസ്റ്റ് ജോണ്‍സ് വിമര്‍ശിച്ചു.


 

facebook twitter