+

തൃശൂർ സ്വദേശിനിയെ വിവാഹ വാഗ്ദ്ധാനം നൽകി ലോഡ്ജിലെത്തിച്ചു പീഡനം : എടക്കാട് സ്വദേശിയായ ഓട്ടോഡ്രൈവർ റിമാൻഡിൽ

തൃശൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശി പിടിയിൽ. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പിൽ വീട്ടിൽ ഷമീറി(37)നെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കണ്ണൂർ :തൃശൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശി പിടിയിൽ. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പിൽ വീട്ടിൽ ഷമീറി(37)നെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഓട്ടോ-ടാക്‌സി ഡ്രൈവറായ പ്രതി പല ദിവസങ്ങളിലായി കണ്ണൂർ ടൗണിലെ ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. എടക്കാട്ടെ മുനമ്പിൽ വച്ചാണ് ഇയാളെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തത്. എസ്‌ഐ അഭിലാഷ്, എഎസ്‌ഐ ഷിജി, സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ് തുടങ്ങിയവർ ചേർന്നാണ് ഷമീറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

facebook twitter