ബിഹാറില്‍ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; മൂന്നു മരണം

07:51 AM Jan 09, 2025 | Suchithra Sivadas

ബിഹാറില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നളന്ദ ജില്ലയിലാണ് അപകടമുണ്ടായത്.


ഓട്ടോറിക്ഷയിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ചബില്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ പ്രഗതി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്.
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന കാഞ്ചന്‍ ദേവി, ദിലീപ് കുമാര്‍, ബിണ്ടി പ്രസാദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ പവപുരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.